റോഡിൽ അബോധാവസ്ഥയിൽ കണ്ട പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശി മരിച്ചു
പാണത്തൂർ : താനത്തിങ്കാൽ റോഡിൽ അബോധാവസ്ഥയിൽ കണ്ട പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശി ബാലകൃഷ്ണൻ (55) മരിച്ചു. വീണ് രക്തം വാർന്ന നിലയിൽ കാണപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അച്ഛൻ: പരേതനായ ചെനിയൻ നായക്ക് , അമ്മ: പാർവ്വതി ഭായി. അവിവാഹിതനാണ്. രാജപുരം പ്രിൻസിപ്പൽ എസ്.ഐ പ്രദീപ് കുമാർ ഇൻക്വസ്റ്റ് നടത്തി.
No comments