കനത്ത മഴയിൽ പയ്യന്നൂരിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
പയ്യന്നൂർ: കനത്ത മഴയിൽ പയ്യന്നൂരിലെ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമനാണ് ചൂരൽ ഓയോളത്തെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ മരിച്ചത്.ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പത്തോളം തൊഴിലാളികൾ ചെങ്കൽ ക്വാറിയിൽ ഉണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മരിച്ച ഗോപാലിൻറെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ ജിതിൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലാണ്. ചീമേനി ചാണകം സ്വദേശികളായ മുനീർ ഫസൽ എന്നിവരുടെ ഉടമസ്ഥയിലുള്ളതാണ് ചെങ്കൽ ക്വാറി
No comments