'ശ്രേയസ്' ചിറ്റാരിക്കാൽ ഏരിയ സംഗമം പാലാവയലിൽ വിവിധ പരിപാടികളോടെ നടന്നു
ചിറ്റാരിക്കാൽ : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസിന്റെ ചിറ്റാരിക്കാല്‍ ഏരിയ സംഗമം പാലാവയലില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പാലാവയല്‍ ടൗണ്‍ കേന്ദ്രീകരിച്ച് സ്വാശ്രയസംഘാംഗങ്ങളുടെ സാംസ്‌കാരിക ഘോഷയാത്രയും തുടര്‍ന്ന് സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രേയസ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് ഡയറക്ടര്‍ ഫാ.ഡോ. വര്‍ഗ്ഗീസ് താന്നിക്കാക്കുഴി അദ്ധ്യക്ഷത വഹിച്ചു . ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ സിവില്‍ പൊലിസ് ഓഫിസര്‍ രഞ്ജിത് കുമാര്‍ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു . പഞ്ചായത്തംഗങ്ങളായ പ്രശാന്ത് പാറേക്കുടിയില്‍, തേജസ് ഷിന്റോ, ബാലചന്ദ്രന്‍, ശ്രേയസ് കോഡിനേറ്റര്‍ ഷാജി മാത്യു സിഡിഒ വിലാസിനി ചന്ദ്രന്‍ എന്നിവെര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
No comments