കുളങ്ങാട്ട് മലയിലെ വിള്ളല്‍; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
വിള്ളലുണ്ടായ ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ സമഗ്രമായ പഠനം നടത്തുന്നതിന് ജില്ലാ ജിയോളജിസ്റ്റിന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍, ഹസാര്‍ഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ അതീവ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു.
No comments