Breaking News

സ്‌കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു മരിച്ച പെരുമ്പട്ട സ്വദേശിയുടെ ഭൗതികശരീരം പൊതു ദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു


കുന്നുംകൈ : സ്‌കൂട്ടർ നിയന്ത്രണം തെറ്റി മറിഞ് പെരുമ്പട്ട കല്ല് വളപ്പ് അമ്പാടിയുടെ മകൻ രഞ്ജിത്ത് (30) മരണപെട്ടു. ഇന്നലെ രാത്രി ഒൻപത് മണിക്ക് ശേഷം പള്ളിപാറയിൽ പോയി തിരിച്ചു വരുമ്പോൾ പെരുമ്പട്ട പാലത്തിന് സമീപം ഇറക്കത്തിൽ സ്‌കൂട്ടർ നിയന്ത്രണം തെറ്റി റോഡിൽ നിന്നും തെന്നി മാറി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു,

ശക്തമായ മഴ ഉണ്ടായിരുന്ന രാത്രിയിൽ നടന്ന സംഭവം രാവിലെയാണ് പുറംലോകം അറിഞത്, അതുവഴി നടന്ന് വന്നവരുടെ ശ്രദ്ധയിൽ സ്‌കൂട്ടർ പെടുകയായിരുന്നു, സംശയം തോന്നി കൂടുതൽ അനേഷിച്ചപ്പോൾ സമീപം ഒരാൾ വീണ് കിടക്കുന്നതായും കണ്ടു.

വീഴ്ച്ചയിൽ തലയിലേറ്റഗുരുതരമായ പരുക്ക് കാരണം സംഭവ സ്ഥലത്ത് തന്നെ യുവാവ് മരണപെടുകയായിരുന്നു,പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷംവൈകുന്നേരത്തോടെ നാട്ടിലെത്തിച്ച ഭൗതികശരീരം പെരുമ്പട്ട ടൗണിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് ആൾക്കാരാണ് എത്തിച്ചേർന്നത്,ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

അമ്മ. പദ്മിനി, സഹോദരി.രമ്യ.

No comments