കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ (63) അന്തരിച്ചു
കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ (63) അന്തരിച്ചു. ശനിയാഴ്ച കോളിയടുക്കം അണിഞ്ഞ കൊടുവള്ളി മൂലയിലെ വീട്ടിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അസുഖം മൂലം ചികിത്സയിലായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തും സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഉത്തരദേശം, ജന്മദേശം, ലേറ്റസ്റ്റ് അടക്കമുള്ള പത്രങ്ങളില്‍ ലേഖകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
No comments