കാസർകോട് തുടി സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാലിച്ചാനടുക്കത്ത് 'വിജയോത്സവം 2025' സംഘടിപ്പിച്ചു
കാലിച്ചാനടുക്കം : തുടി സാംസ്ക്കാരിക വേദി കാസർഗോഡിൻ്റെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ .സി, പ്ലസ്ടു പരീക്ഷകളിൽ വിജയം നേടിയ മാവിലൻ മലവേട്ടുവൻ ഗോത്ര വിദ്യാർത്ഥികൾക്ക് അനുമോദനവും വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള ആദരിക്കലും കാലിച്ചാനടുക്കം ഗ്രാമസഭാഹാളിൽ വെച്ച് സംഘടിപ്പിച്ചു. തുടി സാംസ്ക്കാരിക വേദി ട്രഷറർ മോഹനൻ കോട്ടപ്പാറയുടെ അദ്ധ്യക്ഷതയിൽ കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. 13-ാം വാർഡ് മെമ്പർ നിഷ അനന്തൻ മുഖ്യാഥിതിയായി പങ്കെടുത്തു. ചടങ്ങിൽ എസ്.ടി പ്രമോട്ടർ സുധ.കെ, നമ്മന ഒരുമൈ പ്രസിഡണ്ട് മധു. സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സി.കൃഷ്ണൻ സ്വാഗതവും വിജയകുമാർ വി നന്ദിയും രേഖപ്പെടുത്തി. നൂറിലധികം വിദ്യാർത്ഥികൾ അനുമോദനം ഏറ്റുവാങ്ങാനെത്തി. തുടർന്ന് ജാഫർ ചയ്യോത്ത് നയിച്ച മോട്ടിവേഷൻ ക്ലാസും നടന്നു.
No comments