Breaking News

കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് പിടികൂടി


കാസർഗോഡ് : കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് പിടികൂടി. കണ്ണൂര്‍ കനിയേരി സ്വദേശി അജ്മല്‍ ഇര്‍ഫാനാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എഎസ് ഐ.സദന്‍, സിപിഒമാരായ രജീഷ് കാട്ടാമ്പള്ളി, നിജിന്‍ കുമാര്‍, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. 


No comments