കേരള വനം വകുപ്പ് കർണാടകയെ മാതൃകയാക്കണം ; കർഷകസ്വരാജ് സത്യാഗ്രഹ സമിതി
വെള്ളരിക്കുണ്ട്: വനത്തിൽ നിന്ന് 185 കാട്ടാനകളെ പിടി കൂടി ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കാനുള്ള കർണാടക വന്യജീവി ബോർഡിൻ്റെ തീരുമാനം കേരള വനം വകുപ്പിൻ്റെ കണ്ണു തുറപ്പിക്കണമെന്ന് കർഷകസ്വരാജ് സത്യാഗ്രഹ സമിതി അഭിപ്രായപെട്ടു. 1972-ലെവന്യജീവിസംരക്ഷണ നിയമത്തിൽ, വനത്തിനുള്ളിലെ വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാൻ ഇതുപോലുള്ള നടപടികൾക്കു് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹിമാചൽ പ്രദേശിൽ ആപ്പിൾ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കുരങ്ങുകളെ കേന്ദ്ര സർക്കാരിൻ്റെ അനുമതിയോടെ കൊന്നു കളയാൻ കഴിഞ്ഞതും 1972-ലെ വന നിയമം അതനുവദിക്കുന്നതുകൊണ്ടല്ലെയെന്ന് വ്യക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. 1972-ലെ വന നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നതോടൊപ്പം നിലവിലുള്ള നിയമത്തിലെ വ്യവസ്ഥയനുസരിച്ച് വന്യജീവി ആക്രമണങ്ങൾ ക്കു് അറുതി വരുത്താൻ കർണാടക ഹിമാചൽ പ്രദേശ് സർക്കാരുകളുടെ മാതൃക സ്വീകരിക്കുകയും വേണം
ആഗസ്റ്റ് 15 മുതൽ ആരംഭിക്കുന്ന അനിശ്ചിത കാല കർഷകസ്വരാജ് സത്യാഗ്രഹത്തിന് മുന്നോടിയായുള്ള ജില്ലാ തല യോഗങ്ങൾ പുരോഗമിക്കയാണ്. ഇതിനോടകം കോട്ടയം എറണാകുളം ജില്ലകളിൽ യോഗം നടന്നു. സ്വതന്ത്ര കർഷക സംഘടനകളുടെയും ഗോത്ര സംഘടനകളുടെയും നേതാക്കളെയും വിവിധ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയുമാണ് യോഗത്തിലേക്ക് ക്ഷണി കുന്നത്. കോട്ടയം ജില്ലയിൽ മുണ്ടക്കയത്തുവച്ചും എറണാകുളം ജില്ലയിൽ പെരുമ്പാവൂർ വച്ചും വിപുലമായ കൺവൻഷനുകൾ നടത്താനുള്ള നീക്കങ്ങൾ കോട്ടയം എറണാകുളം യോഗങ്ങളെ തുടർന്ന് ആരംഭിച്ചിട്ടുണ്ട്. ജൂൺ 20ന് വയനാട്ടിലും 29 ന് കാസർഗോഡും ജില്ലാ തലയോഗങ്ങൾ തീരുമാനിച്ചിട്ടുണ്ടു്. മറ്റ് ജില്ലകളിലെ യോഗങ്ങളുടെ തിയതി നിശ്ചയിക്കാനുള്ള ആശയവിനിമയങ്ങൾ നടന്നു വരുന്നു.
കർഷകസ്വരാജ് സത്യാഗ്രഹസമിതി യോഗത്തിൽ ബേബി ചെമ്പരത്തി, ജിമ്മി ഇടപ്പാടി,ഷാജൻ പൈങ്ങോട്ട്, ഷോബി ജോസഫ്, പി. സി. രഘുനാഥൻ, ജോസ് വടക്കേപറമ്പിൽ, പുഴക്കര കുഞ്ഞിക്കണ്ണൻ ജോസ് മണിയങ്ങാട്ട്, പി. സുരേഷ് കുമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
No comments