മാവുങ്കാൽ മൂലകണ്ടത്തെ കെട്ടിടയുടമ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവം: കരാറുകാരന്‍ കസ്റ്റഡിയില്‍
കാഞ്ഞങ്ങാട് : കെട്ടിടയുടമ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ കരാറുകാരന്‍ കസ്റ്റഡിയില്‍. പുല്ലൂര്‍ സ്വദേശി നരേന്ദ്രനെയാണ് ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മടിയനിലെ ആര്‍ ജെ അലൂമിനിയം ഫാബ്രിക്കേഷന്‍ ഉടമ വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫാണ് (48) ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ കെഎംസി ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് റോയി ജോസഫ് മൂലക്കണ്ടത്ത്
അലുമിനിയം ഫാബ്രിക്കേഷന്‍ മൊത്ത വ്യാപാരം തുടങ്ങുന്നതിനായി നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വച്ച് നിര്‍മ്മാണം സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടാകുകയും റോയിയെ കരാറുകാരന്‍ നരേന്ദ്രന്‍ ചവിട്ടി താഴെയിട്ടുയെന്ന് മംഗലാപുരം ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ജിന്‍സിയോടും മറ്റുള്ളവരോടും റോയി പറഞ്ഞിരുന്നു. സംഭവത്തില്‍ ജോയിയുടെ സുഹൃത്ത് ഷാജിയുടെ പരാതിയില്‍ പോലീസ് ്കരാറുകാരനെതിരെ കേസെടുത്തിരുന്നു. . വീഴ്ചയില്‍ കിഡ്‌നിക്ക് ക്ഷതമേറ്റിരുന്നു. ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ മംഗലാപുരത്തെത്തി ഇന്‍ക്വസ്റ്റ് നടപടിയില്‍ പൂര്‍ത്തിയാക്കും. മൃതദേഹം ഇന്നു പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ശേഷം ഇന്ന് വൈകുന്നേരത്തോടെ കാഞ്ഞങ്ങാട് പെരളത്തുള്ള സ്വവസതിയില്‍ എത്തിക്കും. നാളെ രാവിലെ എട്ടു മണി വരെയും പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം പരപ്പയിലെ ആലക്കോട് റോയിയുടെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകുകയും അവിടെ പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട് നാലു മണിയോടെ പരപ്പ സൈന്റ് ജോസഫ് ദേവാലയത്തില്‍ അന്ത്യകൂദാശകള്‍ നല്‍കിയതിന് ശേഷം പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കും. പരേതനായ ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ്. ഭാര്യ: ജിന്‍സി. മക്കള്‍: നെവിന്‍, നിധിന്‍, നിവിന്‍. സഹോദരങ്ങള്‍: റെജി, ഡോളി, മിനി,ബീന,സോണിയ.
No comments