കാസർകോട് സമഗ്ര ശിക്ഷാ കേരളയിൽ നിന്നും കീക്കാനം സ്കൂളിലേക്ക് പ്രധാനധ്യാപകനായി പോകുന്ന ദിലീപ് കുമാർ മാഷിന് യാത്രയയപ്പ് നൽകി
ബേക്കൽ : കാസർകോട് സമഗ്ര ശിക്ഷയിൽ നീണ്ട 9 വർഷത്തെ മികച്ച അനുഭവങ്ങളുടെ അദ്ധ്യായം അവസാനിപ്പിച്ചു കൊണ്ട് ഓർമ്മകളുടെ പുതിയ തട്ടകമായ കീക്കാനം സ്കൂളിലേക്ക് പ്രഥമാധ്യാപകനായി സേവനം തുടങ്ങുകയാണ് ദിലീപ് മാഷ്. മികച്ച ഒരു കലാഹൃദയത്തിൻ്റെ ഉടമയും പെരുമാറ്റത്തിൻ്റെ ലാളിത്യവും കൊണ്ട് സഹപ്രവർത്തകരുടെ ഹൃദയം കവർന്ന കെ.എം ദിലീപ് കുമാർ എന്ന മനുഷ്യ സ്നേഹിയായ അധ്യാപകൻ്റെ പുതിയ ജീവിതം കീക്കാൻ പി ആർ എം ജി യു പി സ്ക്കൂളിൽ ആരംഭിക്കുകയാണ്. ബി ആർ സി യിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ
എം.എച്ച് അബ്ദുൾ സലാം (ബിപിസി, ബി ആർ സി ബേക്കൽ) അരവിന്ദ.കെ (പ്രിൻസിപ്പാൾ, ജി എഫ് എച്ച്എസ്എസ് ബേക്കൽ, (മുൻ എ ഇ ഒ ) സൈനുദ്ദീൻ (എ ഇ ഒ ബേക്കൽ ), അശോകൻ (സൂപ്രണ്ട്, എ.ഇ.ഒ ) പ്രകാശൻ കരിവെള്ളൂർ (എച്ച്.എം ജി യു പി സ്ക്കൂൾ കോട്ടിക്കുളം) നാരായണൻ ഇവി (ഡയറ്റ് ഫാക്കൾട്ടി) കൂടാതെ മറ്റ് സഹപ്രവർത്തകരും യാത്രയയപ്പ് ചടങ്ങ് ആശംസകൾ അറിയിച്ചു സംസാരിച്ചു.
No comments