മാലോത്ത് കസബയിൽ നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും വിജയോത്സവവും നടന്നു കാഞ്ഞങ്ങാട് നിയോജകമണ്ഡലം എംഎൽഎ ഇ ചന്ദ്രശേഖരൻ ഉത്ഘാടനം നിർവഹിച്ചു
മാലോത്ത് കസബയിൽ നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും വിജയോത്സവവും നടന്നു..കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളം - സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായി ചിറ്റാരിക്കാൽ ബിആർസിയുടെ കീഴിൽ യുവജനങ്ങൾക്ക് ആധുനിക ലോകത്തെ തൊഴിൽ സാധ്യതകളെ സംബന്ധിച്ചുള്ള അറിവും നൈപുണിയും പരിപോഷിപ്പിക്കുന്നതിനുള്ള സ്കിൽ ഡെവലപ്മെൻറ് സെൻ്ററിൻ്റെ പ്രവേശനോത്സവവും വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും കാഞ്ഞങ്ങാട് നിയോജകമണ്ഡലം എംഎൽഎ ശ്രീ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനവും നൽകുന്നതിനായി ഏറെ തൊഴിൽ സാധ്യതകൾ ഉള്ള അസിസ്റ്റൻറ് റോബോട്ടിക്സ് ടെക്നീഷ്യൻ, ജി എസ് ടി അസിസ്റ്റൻറ് എന്നി കോഴ്സുകൾ ആണ് ഇവിടെ ആരംഭിക്കുന്നത്. SSLC, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയവരെയും വിവിധ സ്ക്കോളർഷിപ്പുകൾ നേടിയവരെയും അനുമോദിച്ചു.
കാഞ്ഞങ്ങാട് MLA ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷത വഹിച്ചു. കാസറഗോഡ് ഡിപിസി ബാബുരാജ് പദ്ധതി വിശദീകരിച്ചു.
ബളാൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നേടിയ കാലായിൽ,ഹെഡ്മിസ്ട്രസ് ലീജ കെ വി, എസ് എം സി ചെയർമാൻ ദിനേശൻ കെ, എം പിടിഎ പ്രസിഡണ്ട് ദീപ മോഹൻ, കാസർഗോഡ് ഡിപിഒ പ്രകാശൻ ടി, ചിറ്റാരിക്കാൽ ബിപിസി ഷൈജു സി, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ മിനി പോൾ സ്വാഗതവും എസ് ഡി സി കോഡിനേറ്റർ അക്ഷയ് നാരായണൻ വി നന്ദിയും പറഞ്ഞു.
No comments