Breaking News

വെള്ളരിക്കുണ്ട് വൈ എം സി എ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നാളെ നടക്കും


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വൈ എം സി എ 2025-26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ജൂണ്‍ 14 ന് വൈ എം സി എ ഹാളില്‍ നടക്കും.

വൈകീട്ട് 5.30 ന് പരിപാടി വൈ എം സി എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് വൈ എം സി എ പ്രസിഡണ്ട് കെ. എ സാലു അധ്യക്ഷം വഹിക്കും. വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോനാ പള്ളി വികാരി ഫാ.ഡോ. ജോണ്‍സണ്‍ അന്ത്യാംകുളം അനുഗ്രഹ പ്രഭാഷണം നടത്തും.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി നേതൃത്വം നല്‍കും. ചെറുപുഷ്പം ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജെറിന്‍ കുഴിപ്പറമ്പില്‍, സബ്ബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സി.എം.ബൈജു, മുന്‍ ജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല, സജി കല്ലേത്താനം, സജി പൊയ്കയില്‍, വി.ജെ.സാജു എന്നിവര്‍ പ്രസംഗിക്കും.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വൈ എം സി എ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിക്കും.

No comments