Breaking News

വെസ്റ്റ് എളേരി കോട്ടമല യിൽ മണ്ണിടിച്ചിൽ പത്തോളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നിർദ്ദേശം നൽകി


െള്ളരിക്കുണ്ട് : കനത്തമഴയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ കോട്ടമലയിൽ മണ്ണിടിച്ചിൽ ഉണ്ടായി.

കോട്ടമല വളഞ്ഞകാനം ഷിജുവിൻ്റെ പറമ്പിലാണ് തിങ്കളാഴ്ച ഉച്ചയോടെ ഉരുൾപൊട്ടലിന് സമാനമായ  മണ്ണിടിച്ചിൽ ഉണ്ടായത്.. റബ്ബർ. കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾക്ക്‌ നാശം നേരിട്ടു.

വിവരമറിഞ്ഞു വെള്ളരിക്കുണ്ട് തഹസിൽ ദാർ പി. വി. മുരളി സ്ഥലം സന്ദർശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ സമീപത്തെ 10 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയാണ്.

No comments