മലയോരത്തെ യുവ സംവിധായിക ആദിത്യ ബേബിക്ക് ഡിവൈഎഫ്ഐയുടെ അനുമോദനം
വെള്ളരിക്കുണ്ട്: മലയോരത്തെ യുവ സംവിധായിക ആദിത്യ ബേബിയെ ഡിവൈഎഫ്ഐ അനുമോദിച്ചു. ആദിത്യ ബേബി സംവിധാനം ചെയ്ത 'കാമദേവൻ നക്ഷത്രം കണ്ടു' എന്ന സിനിമ 2024 ലെ ഇൻ്റർനാഷണൽ ഫിലിംഫെസ്റ്റിവൽ ഓഫ് കേരളയിൽ ഇടം നേടിയിരുന്നു. പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ചു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഡിവൈഎഫ്ഐ കൂളിമട യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായാണ് ആദിത്യയ്ക്ക് സ്നേഹോപഹാരം നൽകാൻ അവസരം ലഭിച്ചത്.
No comments