Breaking News

പുലയനടുക്കം സുബ്രമണ്യ കോവിലിൽ ഉന്നത വിജയികളെ അനുമോദിക്കലും, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും നടന്നു


കോളംകുളം : പുലയനടുക്കം ശ്രീസുബ്രഹ്മണ്യ കോവിൽ ക്ഷേത്ര പരിതിയിൽ  വര്ഷങ്ങളായി നടന്നുവരുന്ന അനുമോദന സദസ് ഇ വർഷത്തെ , +2, sslc  പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചുകൊണ്ട് ജൂൺ 15നു കോവിൽ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. പ്രസ്തുത പരിപാടിക്കൊപ്പം സൈബർ ഇടങ്ങളിലെച്ചതി കുഴികൾ എന്ന വിഷയത്തിൽ ചർച്ചാ ക്ലാസും സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസും അനുമോദന ചടങ്ങും ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി . ഉത്തംദാസ് ടി. ഉദ്ഘാടനം ചെയ്തു. കോവിൽ പ്രസിഡണ്ട് സി.വി. ഭാവനൻ അധ്യക്ഷം വഹിച്ചു ഉന്നത വിജയികളെ പഞ്ചായത്ത് മെമ്പർ കെ.പി. ചിത്രലേഖ അനുമോദിച്ചു സൈബർ ഇടങ്ങളിലെ ചതി കുഴികൾ എന്ന വിഷയത്തിൻ കണ്ണൂർ ക്രൈംബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് പള്ളിയത്ത് ക്ലാസെടുത്തു

വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ ജയരാജ് പി, കോവിൽ പൂജാരി ഓലക്കര കൃഷ്ണൻ നായർ, രക്ഷാധികാരി എം.എം നാരായണൻ ഗുരുക്കൾ, സി.വി സുധാകരൻ ,അനന്യ, എന്നിവർ സംസാരിച്ചു വി.കെ നിഷാദ് സ്വാഗതവും, രതിഷ്.കെ. നന്ദിയും പറഞ്ഞു. പരിപാടിയിൽ വെള്ളരിക്കുണ്ട് ജനമൈത്രി പോലിസ് അംഗങ്ങളും പങ്കെടുത്തു.സൈബർ ഇടങ്ങളിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ, പലതരം മൊബൈൽ ആപ്പ് ഗെയിമുകളിൽ അഡിക്റ്റ് ആയി നശിക്കുന്ന ബാല്യം, വിവിധ ആപ്പ് സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ വീണു നഷ്ട്ടപെട്ടുപോകുന്ന കുടുംബ ബന്ധങ്ങൾ തുടങ്ങിയ നവമാധ്യമ ഉപയോഗ മേഖലയിൽ കുടി വരുന്ന വിവിധ വിഷയങ്ങളിൽ ഏകോപ്പിച്ചു കൊണ്ടുള്ള ക്ലാസിൽ  രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും അടക്കം ഇരുന്നൂറോളം ആൾകാർ പങ്കെടുത്തു.

No comments