Breaking News

നീലേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു


നീലേശ്വരം: പള്ളിക്കര കറുത്ത ഗേറ്റിനടുത്ത് സുബ്രഹ്മണ്യന്‍ കോവിലിനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ചെറുവത്തൂര്‍ തുരുത്തി ആലിനപ്പുറത്തെ കീര്‍ത്തന(24) യാണ് മരിച്ചത്. താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. വാഴവളപ്പില്‍ കൃഷ്ണന്റെയും പ്രിയയുടെയും മകളാണ്. സഹോദരങ്ങള്‍: ഐശ്വര്യ, ശ്രേയ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവതിയുടെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്. ഇവര്‍ ഇതുവഴി നടന്നു പോകുന്നത് കണ്ടവര്‍ ഉണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments