യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍
കഞ്ചാവ് വില്‍പ്പന തടസ്സപ്പെടുത്തുന്നുവെന്ന വിരോധത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള ടൗണിലെ ഓട്ടോ ഡ്രൈവറായ ശാന്തിപ്പള്ളം ദിനേശ് ബീഡി കമ്പനിക്കു സമീപത്ത് താമസിക്കുന്ന മുഹമ്മദ് അഷ്റഫി(33)നാണ് ശനിയാഴ്ച വൈകുന്നേരം കുത്തേറ്റത്. കഞ്ചാവ് വില്‍ക്കുന്നത് തടയുന്നതിലുള്ള വിരോധത്തില്‍ തടഞ്ഞു നിര്‍ത്തി കൈ കൊണ്ട് മുഖത്ത് അടിക്കുകയും കത്തി കൊണ്ട് വയറിന് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പെര്‍വാഡില്‍ താമസക്കാരനായ കണ്ണൂര്‍ നാറാത്ത് ഉളിക്കല്‍ സ്വദേശിയായ മുഹമ്മദ് റാഫി (34)യെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
No comments