Breaking News

അഗൽപാടി എസ്.എ.പി ഹയർസെക്കൻഡറി സ്കൂളിലെ പ്യൂണിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: അഗൽപാടി എസ്.എ.പി ഹയർസെക്കൻഡറി സ്കൂളിലെ പ്യൂണിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പഡാജെ ഉങ്കള സീതാംഗുലി ഹൗസിലെ എസ് ബാലകൃഷ്ണ(48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ കിടപ്പുമുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ റബർ തോട്ടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാര്യം വ്യക്തമല്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഹാലിംഗ മണിയാണിയുടെയും കുസുമത്തിന്റെയും മകനാണ്. ഷീലയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങൾ; രവിന്ദ്ര, ശ്രീദേവി, സുമന, പൂർണിമ, ശാന്ത, ദീപിക.

No comments