ബന്തടുക്കയിൽ കാറിൽ കടത്തുകയായിരുന്ന 10,125 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ
കാസർകോട്: ബന്തടുക്കയിൽ വൻ പുകയില ഉൽപ്പന്ന വേട്ട. കാറിൽ കടത്തുകയായിരുന്ന 10,125 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ. പ്രതികളെയും തൊണ്ടിമുതലും ബേഡകം പൊലീസിനു കൈമാറി. സംഭവത്തിൽ ബേഡകം പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അഡൂർ, ചാമക്കൊച്ചി, മാരിപ്പടുപ്പ് ഹൗസിലെ അബ്ദുൽ റഹ്മാൻ (60), ബന്തടുക്കയിലെ പി.കെ അഷ്റഫ് (42) എന്നിവരെയാണ് ബന്തടുക്ക എക്സൈസ് ഇൻസ്പെക്ടർ എ.പി ഷഹബാസ് അഹമ്മദും സംഘവും അറസ്റ്റു ചെയ്തത്. കർണ്ണാടകയിൽ നിന്നു ബന്തടുക്കയിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി 10ന് കണ്ണാടിത്തോട്ടിൽ കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
No comments