മാലോത്ത് കസബയിൽ വിവിധ അക്കാദമിക് ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം നടത്തി
മാലോം : 2025 - 26 വർഷത്തെ വിവിധങ്ങളായ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് മാലോത്ത് കസബയിൽ തുടക്കം കുറിച്ചു. മഴവില്ല് 2k- 25 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പരിപാടി നടൻ പാട്ട് കലാകാരി ലതിക ചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.എം പി ടി എ പ്രസിഡൻറ് ദീപ മോഹൻ അധ്യക്ഷയായ ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ബീന ചാക്കോ സ്വാഗതം പറഞ്ഞു. അധ്യാപകരായ ജിഷ പി ജോസഫ് ,മാർട്ടിൻ ജോർജ്, ജോജിത പി ജി , രമ്യ എം ഡി, രേവതി സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ലതിക ചന്ദ്രൻ്റെ നേതൃത്വത്തിൽ നാടൻപാട്ട് കലാമേളയും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
No comments