രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാരുടെ നടപടിയിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസ് വെള്ളരിക്കുണ്ടിൽ പന്തംകൊളുത്തി പ്രകടനം നടത്തി
വെള്ളരിക്കുണ്ട് : വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ ഹീനമായി അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാരുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ കോൺഗ്രസ് കമ്മറ്റി ജന സെക്രട്ടറി ഹരീഷ് പി നായർ പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു. ലിബിൻ ആലപ്പാട്ട് ( യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ) അധ്യക്ഷത വഹിച്ചു.
ഷോബി ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) രാജേഷ് തമ്പാൻ (ജില്ലാ വൈസ് പ്രസിഡന്റ്), ബിബിൻ അഗസ്റ്റിൻ, വിനോദ് കപ്പിത്തൻ (ജില്ലാ സെക്രട്ടറി), മാർട്ടിൻ ജോർജ് (ജില്ലാ സെക്രട്ടറി), അഡ്വ.ജോസ് സെബാസ്റ്റ്യൻ, സിബിച്ചൻ പുളിങ്കാല പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഖാദർ, വിനു കെ ആർ (മെമ്പർ ബളാൽ ഗ്രാമപഞ്ചായത്ത്) എന്നിവർ സംസാരിച്ചു.
No comments