Breaking News

തയ്യേനി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി മീനഞ്ചേരി ഉന്നതിയിലെ നവ്യ. പി ബി.യെ സിപിഐഎം തയ്യേനി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു


ചിറ്റാരിക്കാൽ : തയ്യേനി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി  പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി മീനഞ്ചേരി ഉന്നതിയിലെ നവ്യ. പി ബി.യെ സിപിഐഎം തയ്യേനി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. എം രാജഗോപാൽ എം എൽ എ അനുമോദന ചടങ്ങ്  നിർവഹിച്ചു . 

നവ്യയുടെ ഈ വിജയം മലയോരനാടിന് തന്നെ അഭിമാനമാണ്. ഒരു ട്യൂഷനുമില്ലാതെ സ്കൂളിൽ നിന്നുള്ള ക്ലാസും വീട്ടിലെ പരിമിതമായ സൗകര്യങ്ങളിലുള്ള സ്വന്തം പ്രയത്നവും കൊണ്ടാണ് നവ്യ ഈ അഭിമാനകരമായ വിജയത്തിലേക്ക് എത്തിയത്.  

തയ്യേനിയുടെ പരിസര പ്രദേശങ്ങളിൽ നിരവധി ഉന്നതികളുണ്ട്.  സ്കൂളിലേക്ക് വാഹന സൗകര്യമില്ലത്ത ഇത്തരം ഉന്നതികളിലെ വിദ്യാർത്ഥികൾക്ക്  ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ  വിദ്യാവാഹിനി പദ്ധതിയിലൂടെ യാത്രാസൗകര്യം ഒരുക്കുന്നതും, മറ്റ് പഠന സഹായങ്ങൾ ലഭ്യമാക്കുന്നതും  ഇവിടങ്ങളിലെ പുതിയ തലമുറക്ക് ഏറെ സഹായകരമാണ്.

No comments