കൊട്ടിയൂർ ക്ഷേത്രദർശനത്തിനു പോയ കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ടു പേരെ പുഴയിൽ കാണാതായി
കാസർകോട്: കൊട്ടിയൂർ ക്ഷേത്രദർശനത്തിനു പോയ രണ്ടു പേരെ പുഴയിൽ കാണാതായി. കാഞ്ഞങ്ങാട്, ചിത്താരി, മീത്തൽ വീട്ടിൽ അഭിജിത്ത് (30), കോഴിക്കോട്,സ്വദേശിയയായ ഒരു യുവാവിനെയുമാണ് കാണാതായത്. ഞായറാഴ്ച രാവിലെ കൊട്ടിയൂർ അമ്പലത്തിനു സമീപത്തെ പുഴയിൽ കുളിക്കുന്നതിനിടയിലാണ് അഭിജിത്തിനെ ഒഴുക്കിൽപ്പെട്ടു കാണാതായത്. സംഭവത്തിൽ പിതൃസഹോദരന്റെ മകൻ നൽകിയ പരാതി പ്രകാരം കേളകം പൊലിസ് കേസെടുത്ത് തെരച്ചിൽ ആരംഭിച്ചു. ഇരുവരെയും കണ്ടെത്താൻ കേളകം പൊലീസ് ഇൻസ്പെക്ടർ ഇംതിയാസ് താഹ, എസ്.ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
No comments