Breaking News

വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി ; ഭാര്യയുടെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്തു


കാസർകോട് : വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടിയിലെ അൽമദീന ഹൗസിലെ അബ്ദുള്ളയുടെ മകൾ ഖദീജത്ത് ഷമീമ (28)യുടെ പരാതി പ്രകാരം ഭർത്താവ് ബെളിഞ്ച, കടമ്പുഹൗസിലെ ബി. ലത്തീഫി(31)നെതിരെ ആദൂർ പൊലീസ് കേസെടുത്തു. 2018 മാർച്ച് 18ന് ആണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 25 പവൻ സ്വർണ്ണം നൽകിയിരുന്നു. പിന്നീട് കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നു ആദൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

ജൂൺ 13ന് രാത്രി 11.30 മണിക്ക് ഭർത്താവ് അബൂദാബിയിൽ നിന്നു വാട്സ്ആപ്പിലൂടെ ശബ്ദസന്ദേശം വഴി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഖദീജത്ത് ഷമീമ ആദൂർ പൊലീസിൽ പരാതി നൽകിയത്.

No comments