Breaking News

ചെന്നടുക്കം എ കെ ജി സ്മാരക ഗ്രന്ഥാലയവും എ കെ ജി ആർട്സ് & സ്പോർട്സ് ക്ലബ്ബും ചേർന്ന് എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു


ഭീമനടി :ചെന്നടുക്കം എ കെ ജി സ്മാരക ഗ്രന്ഥാലയവും എ കെ ജി ആർട്സ്&സ്പോർട്സ് ക്ലബ്ബും ചേർന്ന് പ്രദേശത്തെ എസ് എസ് എൽ സി പ്ലസ് ടു വിജയികളായ മുഴുവൻ കുട്ടികളെയും ഉപഹാരം നൽകി അനുമോദിച്ചു. ക്ലബ്‌ പ്രസിഡന്റ് പി തമ്പാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് സിജെ ഉൽഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കരുണാകരൻ മാഷ്, ശ്രീമതി ലിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന പാരാഒളിമ്പിക്സിൽ മെഡൽ നേടിയ പ്രിയ മോഹനൻ, യു എസ് എസ് വിജയി സന്ദീപ് സുന്ദരേശൻ, യുവ കവി സുധീഷ് സി വി എന്നിവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

No comments