ചിറ്റാരിക്കാൽ തോമാപുരം എസ്.എം.വൈ.എം. യുവജന സമ്മേളനം 'റിവൈവ് 2k25' സംഘടപ്പിച്ചു
ചിറ്റാരിക്കാൽ: ചിറ്റാരിക്കൽ തോമാപുരം ഇടവകയിലെ യുവജന കൂട്ടായ്മ റിവൈവ് 2k25 റവ. ഫാ. ആൽബിൻ തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ കൂട്ടായ്മയും സൗഹൃദം വർധിപ്പിക്കാനുള്ള അവസരമായി ഓരോ കൂട്ടായ്മയും മാറ്റണമെന്ന് ഉദ്ഘാടകൻ പറഞ്ഞു. സമ്മേളനം ഫൊറോന വികാരി റവ. ഫാ. മാണി വേൽവട്ടം അധ്യക്ഷത വഹിച്ചു. എസ്. എം. വൈ. എം. ഫൊറോന ഡയറക്ടർ റവ. ഫാ. ജോജി ചക്കനാനിക്കൽ വാർഷിക പദ്ധതി റവ. ഡീ. അമൽ പൂക്കുളത്തേലിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഫാ. ജുബിൻ കണിപറമ്പിൽ, സി. റോസ്ന എസ്. എ. ബി. എസ് , ആനിമേറ്റർ ഷിജിത്ത് കുഴുവേലിൽ, യൂണിറ്റ് പ്രസിഡൻ്റ് ആശിഷ് പുതോത്ത് , ജോയൽ പരവംപ്പറമ്പിൽ അമിത വാലുമ്മേൽ, ജോബിൻ കോയിക്കൽ, അതുൽ ചിരട്ടയോലിൽ, എബിൻ മഞ്ഞളാങ്കൽ എന്നിവർ സംസാരിച്ചു.
No comments