പരപ്പ ടൗൺ ബസ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കുക ; പരപ്പ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനറൽ ബോഡി യോഗം
പരപ്പ : മലയോര മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ പരപ്പയിൽ ടൗൺ ബസ്സ്റ്റാൻന്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് പരപ്പ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് പി. പ്രകാശ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗതീഷ് പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. വി കൃഷ്ണൻ, വി തമ്പാൻ, ഇ എം ശിവദാസൻ, സലിം എം പി,എ നാരായണൻ,ദിനേശൻ ബാനം പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.എം കെ പുഷ്പരാജൻ (പ്രസിഡന്റ് )
സിബി ഇടത്തോട് (വൈസ് പ്രസിഡന്റ് )ജഗതീഷ് പ്രസാദ്( ജനറൽ സെക്രട്ടറി ) മുജീബ് റഹ്മാൻ (സെക്രട്ടറി)ദിനേശൻ ബാനം (ട്രഷറർ )
No comments