Breaking News

ചെർക്കള തെക്കിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു


കാസർകോട്: ദേശീയപാതയുടെ നിർമാണം നടക്കുന്ന തെക്കിൽ ബേവിഞ്ച സ്റ്റാർ നഗറിൽ മണ്ണിടിഞ്ഞു. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഈ സമയത്ത് ഒരു സ്വകാര്യബസ് കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ഈ സ്ഥലത്തിന്റെ സമീപത്തെ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് തകർന്ന് റോഡിൽ വീണത്. മണ്ണിടിയുന്ന കുന്നിന് മുകളിൽ നാലോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവർ ഭീതിയോടെയാണ് അവിടെ കഴിയുന്നത്. ബേവിഞ്ചയിൽ റോഡിൽ വീണ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. മണ്ണിടിഞ്ഞ സ്ഥലത്തുകൂടി ആംബുലൻസ്, അടിയന്തര സേവന വാഹനങ്ങൾ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാൻ അനുവദിക്കും. സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

No comments