വർണ്ണക്കൂടാരം വായനാ കളരിക്ക് പാറപ്പള്ളിയിൽ ആവേശകരമായ സമാപനം
അമ്പലത്തറ : ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ വേനലവധിയെ സർഗാത്മകമാക്കിക്കൊണ്ട് നടന്നു വന്നിരുന്ന വർണ്ണ കൂടാരം വായനാ കളരി സമാപിച്ചു. പാറപ്പള്ളി ഗ്രാമസഭാ കേന്ദ്രത്തിൽ നടന്ന സമാപന പരിപാടി കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ദേവപ്രിയ അദ്ധ്യക്ഷയായി. മെൻ്റർ പ്രസീത ഏവി റിപ്പോർട്ട് അവതരിപ്പിച്ചു. കൂട്ടുകാർ സ്വന്തമായി എഴുതിയ കഥ, കവിത എന്നിവയുടെ അവതരണം. യാത്രാ വിവരണക്കുറിപ്പ് തയ്യാറാക്കൽ, ഡയറി വായന, പുസ്തകാസ്വാദനം തുടങ്ങിയവ സമാപനത്തിൻ്റെ ഭാഗമായും നടന്നു. കുട്ടികളുടെ വായനാശീലം ഊട്ടിയുറപ്പിക്കാനും, വ്യക്തിത്വ വികസനത്തിനും വായനാ കളരി കൂടിയിരിപ്പുകൾ ഏറെ സഹായകമായി. വായനാ കളരിയിൽ പങ്കെടുത്ത മുഴുവൻ കൂട്ടുകാർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും സമാപനത്തിൻ്റെ ഭാഗമായി എല്ലാവർക്കും പൊറോട്ടയും ചില്ലി ചിക്കനും നൽകുകയും ചെയ്തു. വായനാ കളരിയെ സമ്പന്നമാക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച മെൻ്റർ പ്രസീത എവി ക്ക് വായനശാലയുടെ സ്നേഹോപഹാരവും കൈ മാറി. വായനശാല പ്രസിഡൻ്റ് വന്ദന ടി.പി സെക്രട്ടറി സുനിൽ പാറപ്പള്ളി, ലൈബ്രേറിയൻ സവിത സി.പി, ഭരണ സമിതി അംഗങ്ങളായ തങ്കമണി വിജയൻ, സൗമ്യ സുരേഷ്, തനുശ്രി , വനിതാ വേദി പ്രവർത്തകരായ നിഷ , ശശികല , സജിത, ശാന്തി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി ആര്യനന്ദ സ്വാഗതവും നയൻ കൃഷ്ണ നന്ദിയും പറഞ്ഞു .
No comments