Breaking News

കാസർകോട് ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി


കാസർകോട് : ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൂഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനി(65)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ തോട്ടരുകിലെ വള്ളിപ്പടർപ്പിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കവുങ്ങിൻ തോട്ടത്തിലേക്ക് പോകുന്നതിനിടയിലാണ് ഭവാനിയെ ഒഴുക്കിൽപ്പെട്ടു കാണാതായതെന്നു മകൻ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും നാട്ടുകാരും എത്തി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം തോട്ടുവക്കിൽ കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്. മക്കൾ: കെ. നവീൻ കുമാർ, കെ. നയന. മരുമക്കൾ: അസ്മിത, ശിവരാമ. സഹോദരങ്ങൾ:

No comments