Breaking News

ഒന്നരകിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും


നീലേശ്വരം : ഒന്നരകിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷിച്ചു. പടന്ന ആലക്കൽ സുഹറ മൻസിൽ ടി.മുഹമ്മദ്കുഞ്ഞിയുടെ മകൻ റത്തിക്കിനെ (54 ) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട് ) ജഡ്ജ് പ്രിയ കെ ശിക്ഷിച്ചത്. 2020 ഫെബ്രുവരി12ന് പടന്ന ഗവ: ഹോസ്പിറ്റലിന് സമീപംവെച്ച് നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ സാദിഖും സംഘവുമാണ് പ്രതിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയത് തുടർന്ന് അന്വേഷണം നടത്തിയത് കാസർകോട് അസി. എക്സൈസ് കമ്മീഷണർമാരായ വിനോദ് ബി നായർ ഡി. ബാലചന്ദ്രൻ എന്നിവരായിരുന്നു പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി,അഡ്വ.ചിത്രകല എം എന്നിവർ ഹാജരായി.

No comments