ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ഇടുക്കി: ഇടുക്കിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ് ഷൈജു, അലൻ കെ. ഷിബു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 2.30 ന് ചെല്ലാർകോവിലിലാണ് അപകടം നടന്നത്.
തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരാണ് മരിച്ച രണ്ടു പേരും. ഇരുവരുടെയും മൃതദേഹം പുറ്റടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
No comments