Breaking News

ലഹരിക്കെതിരെ സംഘടിപ്പിച്ച ചിത്രരചനയിൽ പങ്കെടുക്കുന്ന കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ





കമ്പല്ലൂർ ലഹരിക്കെതിരെ വരയും വർണ്ണങ്ങളുമായി കൊച്ചുകൂട്ടികൾ ഒത്തുകൂടി. അവരുടെ ചിന്തകൾ ലഹരിക്കെതിരായ ചിത്രങ്ങളായി കടലാസുകളിൽ വർണ്ണമഴയായി പെയ്തു. കമ്പല്ലൂർ സിആർസി ആൻഡ് ഗ്രന്ഥശാല കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി ലഹരിക്കെതിരെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരമാണ് സർഗാത്മകതയുടെ കൂട്ടായ വർണ്ണ പ്രകടനമായി മാറിയത്. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച ചിത്രങ്ങൾക്ക് ഗ്രന്ഥശാലയിൽ ജൂലൈ ഏഴിന് നടക്കുന്ന വായന പക്ഷാചരണ സമാപനത്തിൽ സമ്മാനങ്ങൾ നൽകും.

പരിപാടിക്ക് അധ്യാപകരായ പി ഉണ്ണികൃഷ്ണൻ, കെ സ്മിത, പി ജി രാജീവ്, കെ പി ബൈജു, ലിഷ ജോസ്, കെ ജി രഞ്ജിനി, കെ എൻ മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.

No comments