Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ജനറൽബോഡി യോഗം സംസ്ഥാന നിർവാഹക സമിതി അംഗവും ഗ്രന്ഥലോകം ചീഫ് എഡിറ്ററുമായ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു


പരപ്പ :  വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ജനറൽബോഡിയോഗം സംസ്ഥാന നിർവാഹക സമിതി അംഗവും ഗ്രന്ഥലോകം ചീഫ് എഡിറ്ററുമായ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ കെ സി അനിൽകുമാർ അധ്യക്ഷനായി. ദേശീയ പുരസ്‌കാരപദവിയിലേക്ക് പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിനെ ഉയർത്തിയ പ്രസിഡന്റ് എം ലക്ഷ്മ‌മി, വെള്ളരിക്കുണ്ട് താലൂക്കിലെ ഗ്രന്ഥാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഥാനമൊഴിയുന്ന ജില്ല,താലൂക്ക് കമ്മിറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കും ആദരവ് നൽകി. സംസ്ഥാന,ജില്ല പദ്ധതികളുടെ അവതരണം ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി എ ആർ വിജയകുമാർ പ്രവർത്തനറിപ്പോർട്ടും കണക്കും, ബജറ്റും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി ദിലീപ്‌കുമാർ,ജില്ലാ നിർവാഹകസമിതി അംഗങ്ങളായ പി കെ മോഹനൻ, കെ എ രമണി, സ്ഥാനം ഒഴിയുന്ന ഭാരവാഹികളായ എ ആർ സോമൻ, ജോസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി കെ കരുണാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എ കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

No comments