കല്ലൻചിറ മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസും, എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും നടത്തി
കല്ലൻചിറ : കല്ലൻചിറ മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസും, എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും നടത്തി. ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന പരിപാടിയിൽ ജമാ അത്ത് വൈസ് പ്രസിഡന്റ് എ സി എ ലത്തീഫ് അധ്യക്ഷനായിരുന്നു. ജമാഅത്ത് സെക്രട്ടറി റഷീദ് കെ പി സ്വാഗതം പറഞ്ഞു. ഖത്തീബ് മുഹമ്മദ് ഷരീഫ് അൽ അസ്‌നവി ഉത്ഘാടനം ചെയ്തു. മഹല്ലിൽ നിന്നും എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി രാജു കട്ടക്കയം മോമെന്റൊയും, ജമാ അത്ത് പ്രസിഡന്റ് വി കെ അസീസ് ഹാജിയുടെ മാതാ പിതാക്കളുടെ പേരിൽ നൽകുന്ന ക്യാഷ് അവാർഡും സമ്മാനിച്ചു. പ്രഗത്ഭ മോട്ടിവേഷൻ ട്രൈനെർ മുനീർ മാസ്റ്റർ ഉദിനൂർ ക്ലാസിനു നേതൃത്വം നൽകി. പഞ്ചായത്ത് മെമ്പർ ടി അബ്ദുൽഖാദർ, മുൻ പ്രസിഡന്റ്റുമാരായ വി എം മുഹമ്മദ് ബഷീർ, എൽ കെ ബഷീർ, കരീം ഹാജി, ഹംസ ഹാജി, ഹാരിസ് ടി പി,എൽ കെ മൊയ്‌ദു,സി എം ഇബ്രാഹിം പരപ്പ, അഷ്‌റഫ് അരീകര, ഹനീഫ എൽ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ജമാ അത്ത് കമ്മിറ്റി മെമ്പർ അബ്ദുൽ രഹിമൻ കുഴിങ്ങട് നന്ദിയും പറഞ്ഞു.
No comments