കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ചെന്തളം വയലിൽ 'മഴപ്പൊലിമ 2025' സംഘടിപ്പിച്ചു
ഒടയഞ്ചാൽ: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി എസിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴപ്പൊലിമ 2025 'ചേറാണ് ചോറ്' എന്ന കാർഷിക പുനരാവിഷ്ക്കരണ ക്യാമ്പയിൻ രണ്ടാം വാർഡ് ചെന്തളം വയലിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ, സിഡിഎസ് മെമ്പർമാർ, ജെ എൽ ജി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർമാർ, സിഡിഎസ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങി ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. സിഡിഎസ് ചെയർപേഴ്സൺ സ്വാഗതവും മെമ്പർ സെക്രട്ടറി നന്ദിയും പറഞ്ഞു
No comments