Breaking News

ജി.എച്ച്.എസ്.എസ് പാക്കം സ്കൂളിൽ 'ആരോഗ്യം ആനന്ദം-2' ക്യാൻസർ പ്രതിരോധ ജനകീയ ബോധവത്കരണ സെമിനാർ നടന്നു


പള്ളിക്കര : ജി.എച്ച്.എസ്.എസ് പാക്കം സ്കൂളിൽ ജനകീയ ക്യാൻസർ ബോധവത്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി, മെൻസ്ട്രുവൽ കപ്പിൻ്റെ ഉപയോഗവും ആർത്തവ ശുചിത്വവും എന്ന വിഷയത്തിൽ പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ : ഫൈസാ മുഹമ്മദ്, എച്ച് എൽ എൽ, എം ജി ടി  അക്കാദമിയിലെ പ്രൊജക്ട് അസോസിയേറ്റ് ഡോ: ലിവിയ എൽ. വി , ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ എന്നിവർ വിഷയാവതരണം നടത്തി. സ്കൂൾ സൗഹൃദ - എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പള്ളിക്കര പ്രാഥമികാരോഗ്യകേന്ദ്രവുമായി സഹകരിച്ചാണ് സെമിനാർ സംഘിടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ സനിൽ കുമാർ ടി.വി ഉദ്ഘാടനം ചെയ്ത  സെമിനാറിന് സൗഹൃദ കോഡിനേറ്റർ സുമതി ബി.സി സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലെക്സി അബ്രഹാം നന്ദിയും പറഞ്ഞു.

No comments