പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാസ്കരൻ പട്ളത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു
പരപ്പ : കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, മലവേട്ടുവ മഹാസഭ മുൻ ജില്ലാ പ്രസിഡണ്ടുമായിരുന്ന ഭാസ്കരൻ പട്ളത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. പി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഉമേശൻ വേളൂർ അനുസ്മരണ പ്രഭാഷണം നടത്തി. സിജോ പി. ജോസഫ്, കാനത്തിൽ ഗോപാലൻ നായർ, കണ്ണൻ പട്ളം, പുഷ്പരാജൻ എം. കെ., വി.ഭാസ്കരൻ, കണ്ണൻ മാളൂർകയം,ജോണി കൂനാനിക്കൽ, എ. പത്മനാഭൻ, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, ജോർജ് വയലുങ്കൽ, രാമൻ മാളൂർകയം തുടങ്ങിയവർ സംസാരിച്ചു. ജനാധിപത്യ മതനിരപേക്ഷ പക്ഷത്തോട് എക്കാലവും ചേർന്ന് നിൽക്കുകയും മലവേട്ടുവർ ഉൾപ്പെടെയുള്ള ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹ്യ നന്മയ്ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച നേതാവായിരുന്നു ഭാസ്കരൻ പട്ളം എന്ന് യോഗം അനുസ്മരിച്ചു.
No comments