തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക മേഖലയിലെ എല്ലാ പ്രവർത്തികളും ഉൾപ്പെടുത്തണം ; കർഷകസംഘം കിനാനൂർ വില്ലേജ് സമ്മേളനം
ചോയ്യംങ്കോട് : തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക മേഖലയിലെ എല്ലാ പ്രവർത്തികളുo ഉൾപ്പെടുത്തണമെന്ന് കർഷകസംഘം കിനാനൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ചോയ്യം ങ്കോട് ചന്തു ഓഫീസർ മന്ദിരത്തിൽ ടീ ദാമോദരൻ മാസ്റ്റർ -- കെ വി കുഞ്ഞമ്പു മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം കേരള കർഷകസംഘം കാസർഗോഡ് ജില്ലാ സെക്രട്ടറി പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു, എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു സമ്മേളനത്തിന് തുടക്കം കുറിച്ചു വില്ലേജ് പ്രസിഡണ്ട് എം സുരേന്ദ്രൻ പതാക ഉയർത്തി വില്ലേജ് സെക്രട്ടറി ഭരതൻ കെ വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ഏരിയ കമ്മിറ്റി അംഗങ്ങളായ ബി ബാലൻ,പി വി സതീശൻ, വി കെ നാരായണൻ, പ്രഭാകരൻ കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി പി വി പ്രസാദ്, ബാലസംഘം വില്ലേജ് സെക്രട്ടറി എം നിരഞ്ജൻ, എൻ വി സുകുമാരൻ എന്നിവർ സംസാരിച്ചു ടിവി രത്നാകരൻ അനുശോചന പ്രമേയവും വി കുഞ്ഞിരാമൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു സംഘാടകസമിതി ചെയർമാൻ കെ രാജൻ സ്വാഗതം പറഞ്ഞു
പുതിയ ഭാരവാഹികളായി എം സുരേന്ദ്രൻ (പ്രസിഡണ്ട്) പി എം കുഞ്ഞിക്കോരൻ, എൻ നളിനി (വൈസ് പ്രസിഡണ്ടുമാർ) കെ വി ഭരതൻ( സെക്രട്ടറി) ടിവി രത്നാകരൻ, വി സുകുമാരൻ ( ജോയിന്റ് സെക്രട്ടറിമാർ) വി കുഞ്ഞിരാമൻ ട്രഷറർ എന്നിവരെതെ രഞ്ഞെടുത്തു
No comments