കോടോത്ത് കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദി അവധിക്കാല വായനകളരി സമാപനം നടത്തി
കോടോത്ത് : ഇ.കെ നായനാർ പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം കട്ടൂർ , കോടോത്ത് ബാലവേദി അവധിക്കാല വായന ക്യാമ്പ് വായന കളരി സമാപനം നടത്തി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സൂര്യഗോപാലൻ ഉദ്ഘാടനം ചെയ്തു. ബാലവേദി
പ്രസിഡന്റ് ജിബിനന്ദ് അധ്യക്ഷത വഹിച്ചു. വായന കളരി മെന്റർ രമ്യ , വായനശാല സെക്രട്ടറി സത്യരാജൻ എന്നിവർ സംസാരിച്ചു. താലൂക്ക് കൗൺസിലർ പൗലോസ് കെ ജെ സമ്മാനദാനം നിർവഹിച്ചു. ബാലവേദി സെക്രട്ടറി സ്വാഗതം പറഞ്ഞു. ബാലവേദി അംഗം ശിവന്യ നന്ദി പറഞ്ഞു.
No comments