അവശരായ രോഗികൾക്ക് വീൽചെയറും വാക്കറും നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി കോളംകുളം യൂണിറ്റ് വാർഷിക പൊതുയോഗം
ോളംകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോളംകുളം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു.
ജനറൽ ബോഡി യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ അദ്ധ്യക്ഷൻ ശ്രീ കെ. അഹമ്മദ് ഷെരിഫ് ഉൽഘാടനം ചെയ്തു . ചടങ്ങിൽ എസ് എസ് എൽസി പ്ലസ്ടു ഉന്നതവിജയികളായ യൂണിറ്റിലെ വ്യാപാരികളുടെ മക്കളെ ഉപഹാരം നല്കി ആദരിച്ചു. കോളംകുളം യൂണിറ്റ് പരിധിയിൽ വരുന്ന അവശരായ രോഗികൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി സൗജന്യമായി നല്കുന്ന വീൽചെയറിൻ്റെയും വാക്കറിൻ്റെയും ഉത്ഘാടനവും ജില്ലാ അധ്യക്ഷൻ നടത്തി. ചടങ്ങിൽ യൂനിറ്റ് പ്രസിഡന്റ് കെ ത്രിവിക്രമൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ തോമസ് കാനാട്ട് മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സമിതി അംഗം വിജയൻ കോട്ടക്കൽ വനിതവിംഗ് യൂണിറ്റ് പ്രസിഡന്റ് രാധ വിശ്വനാഥൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. യോഗത്തിൽ യുണിറ്റ് ജനറൽ സെക്രട്ടറി ഷാജി ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് വി. ചന്തുഞ്ഞി നന്ദിയും പറഞ്ഞു.
No comments