Breaking News

ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്


പാറപ്പള്ളി: ചക്ക കൊണ്ടുള്ള വിവിധങ്ങളായ വിഭവങ്ങളൊരുക്കി ചക്ക മഹോൽസവവും വിവിധ മേഖലകളിൽ വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചും കോടോം -ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ആസ്പിരേഷണൻ ബ്ലോക്കിൻ്റെ ഭാഗമായി ദേശീയ തലത്തിൽ പൊതുഭരണത്തിൽ ഒന്നാം സ്ഥാനം നേടിയ പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രസിഡണ്ട് എം. ലക്ഷ്മി , എസ് എസ് എൽ സി, +2 പരീക്ഷകളിൽ വാർഡിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ചവർ, അംഗൻവാടി വർക്കർമാരായി ജോലി ലഭിച്ച വാർഡിലെ വി. രേഷ്മ, സ്മിത ലാലൂർ, ഹെൽപ്പറായി നിയമനം ലഭിച്ച കനക മുതിരക്കാൽ , മാലിന്യ മുക്ത ക്യാമ്പയിന് മികച്ച നേതൃത്വം നൽകുന്ന പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഒ.വി. സുമിത്രൻ, നികുതിപിരിവിൽ 100% കൈവരിക്കാൻ നേതൃത്വം നൽകിയ വാർഡ് ചുമതലയുള്ള പഞ്ചായത്ത് ജീവനക്കാരി സൗമ്യ എന്നിവരെ പരിപാടിയിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി പരിപാടി ഉൽഘാടനം ചെയ്തു. മെമ്പറും പഞ്ചായത്ത് വൈ.പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻസിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പ്രമുഖ നാട്ടു പയമകലാകാരൻ സന്തോഷ് തായന്നൂർ, ഒ.വി. സുമിത്രൻ, പി. അപ്പക്കുഞ്ഞി, സ്മിത ലാലൂർ, സൂരജ് എ.വി., ദിവാ കെ. എസ്സ്. ടി.കെ. കലാരഞ്ജിനി എന്നിവർ സംസാരിച്ചു. ചക്ക മഹോൽസവത്തിൽ വിവിധങ്ങളായ വിഭവങ്ങൾ ഒരുക്കി ഒന്നാം സ്ഥാനം കാരുണ്യ കുടുംബശ്രീ മുതിരക്കാൽ കരസ്ഥമാക്കി. രണ്ടാം സ്ഥാനം നവജ്വാല കുടുംബശ്രീ ആനക്കല്ലും മൂന്നാം സ്ഥാനം സൗഭാഗ്യ കുടുംബശ്രീ ആനക്കല്ലും കരസ്ഥമാക്കി. ലയ കുടുംബശ്രീ കാട്ടിപ്പാറയ്ക്ക് പ്രോൽസാഹന സമ്മാനവും നൽകി.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും വന്ദന ടി.പി. നന്ദിയും പറഞ്ഞു.

No comments