പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ വെള്ളരിക്കുണ്ടിൽ 18കാരൻ ജീവനൊടുക്കി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ചെമ്പൻകുന്ന് സ്വദേശിയായ 18 വയസ്സുകാരനെ വീട്ടുപറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീമ്പുഴയ്ക്കൽ (കിഴക്കേകൂറ്റ് ) ബിനു തോമസ് - ശിൽപ ദമ്പതികളുടെ മകൻ ക്രിസ്റ്റോ തോമസ് (18) ആണ് വീട്ടുപറമ്പിൽ തൂങ്ങിമരിച്ചത്. പ്ലസ് ടു സേ പരീക്ഷ ഫലം വന്നപ്പോൾ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനോടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഉടൻ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ കെവിൻ, എഡ് വിൻ. സംസ്ക്കാരം പിന്നീട്
No comments