Breaking News

കിനാനൂർ - കരിന്തളത്ത് ഭ്രാന്തൻ നായയുടെ വിളയാട്ടം... രണ്ട് പേർക്ക് കടിയേറ്റു


കിനാനൂർ - കരിന്തളത്ത് ഭ്രാന്തൻ നായയുടെ വിളയാട്ടം. രണ്ട് പേർക്ക് കടിയേറ്റു വെള്ളിയാഴ്ച്ച രാവിലെ മുതലാണ് നായ പരിഭ്രാന്തി സൃഷ്ടിച്ചത്. ചായ്യോം , ചോയ്യങ്കോട് , കൊല്ലമ്പാറ, കീഴ്മാല എന്നിവിടങ്ങളിലാണ് ഭ്രാന്തിളകിയ നായ വിഹരിച്ചത്. കീഴ്മാലയിലെ കെ.വി. പവിത്രൻ, കൂവാറ്റി കോട്ടക്കുന്നിലെ വി ബാലകൃഷ്ണൻ എന്നിവർക്കാണ് കടിയേറ്റത്. ബാലകൃഷ്ണൻ ചോയ്യങ്കോട്ടെക്ക് മത്സ്യം വാങ്ങാൻ വന്നതാണ്. ഇരുവരും കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിൽ ചികിത്സ തേടി.

No comments