Breaking News

കാസർകോട് കുംബഡാജെയിൽ കാണാതായ ആളുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി


കാസർകോട്: കുംബഡാജെ, ബാലേഗഡേയിലെ നാരായണ (50)യുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും പൊലിസും നടത്തിയ തെരച്ചിലിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം തോട്ടുവക്കിലെ വള്ളിപ്പടർപ്പിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 8.30ന് ആണ് നാരായണ വീട്ടിൽ നിന്നു പോയത്. അന്നു രാത്രി ബെള്ളൂർ, കായമല എന്ന സ്ഥലത്ത് വച്ച് സുഹൃത്ത് കണ്ടിരുന്നു. വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ തോടിനു കുറുകെയുള്ള കവുങ്ങുതടികൊണ്ട് ഉണ്ടാക്കിയ നടപ്പാലത്തിൽ നിന്നു താഴേയ്ക്ക് വീണതായിരിക്കുമെന്നു സംശയിക്കുന്നു. സഹോദരൻ നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു. കൊമണിയാണി- ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: സരസ്വതി. മക്കൾ: വൈശാഖ്, ആതിര. സഹോദരങ്ങൾ: ശകുന്തള, ഉദയ, ഭാസ്ക്കര, ഉമേഷ്. കാസർഗോഡ് സിനിമ

No comments