ബിരിക്കുളം എയുപി സ്കൂൾ പിടിഎ പൊതുയോഗം നടന്നു കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യാ വി ഉദ്ഘാടനം ചെയ്തു
ബിരിക്കുളം : ബിരിക്കുളം എയുപി സ്കൂൾ പിടിഎ പൊതുയോഗം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യാ വി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് വിദ്യാധരൻ സി അധ്യക്ഷത വഹിച്ചു. വി മോഹനൻ, ജോയി പൗലോസ്, പ്രീത കെ രാജേഷ് കെ, ഭഗീരഥി പി.വി ,എന്നിവർ സംസാരിച്ചു.അനിതകുമാരി വി, സ്വാഗതവും ജിജോ പി ജോസഫ് നന്ദിയും പറഞ്ഞു ഹെഡ്മിസ്ട്രസ് ശൈലജ ഇ.വി.ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കും. അവ തരിപ്പിച്ചു.പൊതു വിദ്യാലയങ്ങൾ ശക്തിപ്പെടുത്താൻ വീടിനടുത്തുള്ള വിദ്യാലയത്തിലേക്ക് കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.അടുത്ത അധ്യയനവർഷത്തെ പിടിഎ ഭാരവാഹികളായി വിദ്യാധരൻ സി പ്രസിഡണ്ട് രാജേഷ് .കെ, വൈസ് പ്രസിഡൻ്റ് എന്നിവരെ തെരഞ്ഞെടുത്തു. മദർ പിടിഎ പ്രസിഡണ്ടായി പ്രീത കെ യും വൈസ് പ്രസിഡണ്ടായി ഭഗീരഥി പി.വി യും തെരഞ്ഞെടുക്കപ്പെട്ടു
No comments