കാരുണ്യമുള്ള മനസ്സുകൾ കൈകോർത്തു... പാത്തിക്കര അജയൻ ചികിത്സാ സഹായകമ്മിറ്റി സമാഹരിച്ച 7 ലക്ഷത്തോളം രൂപ കൈമാറി
വെള്ളരിക്കുണ്ട് : കാരുണ്യമുള്ള മനസ്സുകൾ കൈകോർത്തു വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലുള്ള പാത്തിക്കര കൂട്ടക്കളത്തെ അജയന്റെ ചികിത്സാസഹായത്തിനായി രൂപീകരിച്ച സഹായകമ്മിറ്റി
സമാഹരിച്ച 7 ലക്ഷത്തോളം രൂപ അജയന്റെ കുടുംബത്തിന് കൈമാറി. വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റിയുടെ രക്ഷാധികാരികളായ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, റവ ഫാ ഡോ ജോൺസൺ അന്ത്യംകുളം എന്നിവർ ചേർന്നാണ് അജയന്റെ കുടുംബത്തിന് തുക കൈമാറിയത്. ചടങ്ങിൽ കക്ഷി രാഷ്ട്രീയ മത ജാതി വിത്യാസമില്ലാതെ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ,വ്യാപാരികൾ സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു
No comments