ഇന്നോവ കാറിൽ കടത്തുകയായിരുന്ന 112 കിലോ കഞ്ചാവുമായി പിടിലായ കുന്നുംകൈ സ്വദേശിയായ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
ഭീമനടി : ഇന്നോവ കാറിൽ കടത്തുകയായിരുന്ന 112 കിലോ കഞ്ചാവുമായി പിടിലായ കേസിൽ ഒന്നാം പ്രതി ഭീമനടി ഗ്രാമത്തിൽ കുന്നുംകൈ കക്കാടിനകത്ത് കെ കെ നൗഫലിനെ (44)എന്നയാളെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട് )ജഡ്ജ് കെപ്രിയ പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം 2019 ഫെബ്രുവരി മൂന്നിന് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂങ്ങോട് വെച്ച് കെൽ 60 എൽ 6360 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ചിറ്റാരിക്കൽ സബ്ബ് -ഇൻസ് പെക്റായിരുന്ന രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണ് ഇയാളെ പിടികൂടിയത്. കേസിൽ രണ്ടാം പ്രതി കുറുഞ്ചേരി മുരിങ്ങത്ത് പറമ്പിൽ റോണി വർഗ്ഗീസ് (32) ഓടിപ്പോയിരുന്നു കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തത് മൂന്നാം പ്രതി കുന്നുംകൈ അടുക്കളകണ്ടത്തെ സമീർ ഒറ്റതൈ എന്ന മുളകുപൊടി സമീർ ( 37) എന്നയാളുമാണ് , കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു,ചിറ്റാരിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് കാഞ്ഞങ്ങാട് ഡി .വൈ.എസ് .പി യുടെ ചുമതലയുണ്ടായിരുന്ന കാസർകോട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ നന്ദനൻ പിള്ളയും തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായ ടി.എൻ സജീവൻ എന്നിവരുമാണ്, അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി വന്ന പി.കെ സുധാകരനുമാണ് പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ:പ്ലീഡർ ചന്ദ്രമോഹൻ ജി അഡ്വ: ചിത്രകല എന്നിവർ ഹാജരായിരുന്നു
No comments