പരപ്പ ടൗണിൽ നിർത്തിയിട്ട വാഹനത്തിന് കേടുപാടുകൾ വരുത്തി
പരപ്പ : റോഡരികിൽ നിർ ത്തിയിട്ടിരുന്ന വ്യാപാരിയായ റോട്ടറി ക്ലബ്ബ് പ്രസിഡണ്ടിന്റെ കാറിൽ താക്കോൽ കൊണ്ട് വരച്ച് വികൃതമാക്കിയതായി പോലീസിൽ പരാതി. പരപ്പയിലെ വ്യാപാരിയും റോട്ടറി ക്ലബ്ബ് പ്രസിഡണ്ടുമായ ബിരിക്കുളത്തെ പുത്തൻ പുരയ്ക്കൽ റോയി ജോർജിന്റെ കെഎൽ 26 ജി 3534 ന മ്പർ മാരുതി കാറാണ് താക്കോൽ കൊണ്ട് വരച്ച് വികൃതമാക്കിയത്. രാത്രി പരപ്പ ടൗണിൽ വെച്ചതായിരുന്നു കാർ. പിറ്റേന്നാണ് കാറിന്റെ ബോഡി വികൃതമാക്കിയത് റോയിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേതുടർന്ന് റോയി വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. സി സി സി വി പരിശോധിച്ച ശേഷം ആളെ തിരിച്ചറിഞ്ഞതായാണ് സൂചന
No comments